കുതിരാനില്‍ കണ്ടെയിനര്‍ ലോറികള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

തൃശൂര്‍: കുതിരാനില്‍ ദേശീയപാതയില്‍ കണ്ടെയിനര്‍ ലോറികള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2021 മെയ്മാസം ആറാംതീയതി രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പാലക്കാട്‌നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കണ്ടെയിനര്‍ ലോറി തൃശൂര്‍ ഭാഗത്തുനിന്നും വന്ന കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പാലക്കാട്‌നിന്ന് തൃശൂരിലേക്ക് വന്ന കണ്ടെയിനര്‍ ലോറിയുടെ ഡ്രൈവര്‍ ഒരുമണിക്കൂറോളം ക്യാബിനിലില്‍ കുടുങ്ങി കിടന്നു.രാത്രി ഒമ്പതുമണിയോടെയാണ് ഇയാളെ പുറത്തെടുത്തത്.തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി കാബിന്‍ പൊളിച്ചുമാറ്റിയാണ് ഇയാളെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുലോറികളും റോഡില്‍ കുടുങ്ങിയതോടെ എട്ടുമണിമുതല്‍ വന്‍ ഗതാഗത കുരുക്കുണ്ടാണുണ്ടായത്. സംഭവം അറിഞ്ഞ പീച്ചി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →