എറണാകുളം: സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാകുന്നു: ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ പ്രവർത്തനം ആരംഭിച്ചു

എറണാകുളം: കോവിഡ് ചികിത്സയിൽ  സ്വകാര്യ ആശുപത്രികളുടെ കൂടുതൽ പങ്കാളിത്തം  ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ആശുപത്രികളുടെ ചുമതലയുള്ള ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ ചുമതലയേറ്റു. ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കുക, ഓക്സിജന്‍, ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ പ്രധാന ചുമതലകള്‍. അടുത്ത രണ്ട് ആഴ്ചകള്‍ ജില്ലയില്‍ നിര്‍ണ്ണായകമാണെന്നും ആശുപത്രികളിലെ സാഹചര്യങ്ങളുടെ മേല്‍നോട്ടം കാര്യക്ഷമാക്കണമെന്നും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ ഓണ്‍ ലൈന്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചു. എല്ലാ ആശുപത്രികളും കോവിഡ് രോഗികളെ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന കിടക്കകളില്‍ 25 ശതമാനം പൊതു ആരോഗ്യമേഖലയ്ക്കായി ഉറപ്പാക്കുക, കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുക എന്നിവ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ ചുമതലകളാണ്.

എല്ലാ ആശുപത്രികളിലെയും ഓക്സിജന്‍ നോഡല്‍ ഓഫീസര്‍മാരുടെ  പ്രവര്‍ത്തനം വിലയിരുത്തും. ബന്ധപ്പെട്ട ആശുപത്രികളിലെ ഓക്സിജന്‍ ഓഡിറ്റ് നടത്തി ഓക്സിജന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കേണ്ടത് നോഡല്‍ ഓഫീസര്‍മാരാണ്. ആശുപത്രികളില്‍ തീപ്പിടിത്തം ഒഴിവാക്കുന്നതിനായുള്ള ഫയര്‍ ഓഡിറ്റ് കാര്യക്ഷമായി നടക്കുന്നത് ഉറപ്പാക്കും. ഏതെങ്കിലും ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടെങ്കില്‍ ജില്ലാ ഓക്സിജന്‍ വാര്‍ റൂമുമായി ബന്ധപ്പെട്ട് ഓക്സിജൻ ലഭ്യത ഉറപ്പാക്കണം.

വിവിധ സ്വാകാര്യ ആശുപത്രികളും അവയുടെ ചുമതലയുള്ള ഇന്‍സിഡന്റ് കമാന്‍ഡര്‍മാരും യഥാക്രമം. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്  – റെജി ജോണ്‍, എല്‍.ആര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ തൃപ്പൂണിത്തുറ,  ആസ്റ്റര്‍ – സി.പി സത്യപാലന്‍ നായര്‍, ജില്ലാ പ്രോട്ടോകോള്‍ ഓഫീസര്‍, രാജഗിരി – പരീത് , സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ ആലുവ, ലിസ്സി- റാണി പി. എല്‍ദോ,  എല്‍.എ  സ്പെഷ്യല്‍ തഹസില്‍ദാര്‍ വൈറ്റില, ലൂര്‍ദ്ദ് – യൂജിന്‍ എം.ജെ,  സ്പെഷ്യല്‍ തഹസില്‍ദാര്‍ ആര്‍.ആര്‍ കണയന്നൂര്‍, ലിറ്റില്‍ ഫ്ലെവര്‍ – ജെസ്സി അഗസ്റ്റിന്‍,  സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ, റെയില്‍വേ മൂവാറ്റുപുഴ, മെഡിക്കല്‍ ട്രെസ്റ്റ്- സുനിത ജേക്കബ്,  സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ ആലുവ, ലേക്ക്ഷോര്‍ – ദേവരാജന്‍ ടി.എന്‍, സ്പെഷ്യല്‍ തഹസില്‍ദാര്‍, എല്‍.എ കിഫ്ബി, എറണാകുളം മെഡിക്കല്‍ സെന്‍റെര്‍ – ലിറ്റി ജോസഫ്, സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ, കെ.എം.ആര്‍.എല്‍, കാക്കനാട്,  മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് – വി.എസ് ഷംസ്, സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെല്‍ കളക്ട്രേറ്റ്, എസ്.എന്‍.ഐ.എം മാഞ്ഞാലി – ഉമാശങ്കര്‍, സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ പറവൂര്‍, റിനെ മെഡിസിറ്റി – മുസ്തഫ കമാല്‍ കെ.എം, സ്പെഷ്യല്‍ തഹസില്‍ദാര്‍ എന്‍.എച്ച്, കിന്‍ഡര്‍ – സോണി ബേബി, സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ കുറ്റിപ്പുറം, സണ്‍റൈസ് – മഞ്ജുള ദേവി, സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ, കെ.എം.ആര്‍.എല്‍, അഡ്ലക്സ് അപ്പോളോ – വിനോദ് ജി. സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ നെടുമ്പാശ്ശേരി, സ്പെഷ്യലിസ്റ്റ് ആശുപത്രി – ജോണ്‍സണ്‍ ജോര്‍ജ്ജ്, സീനിയര്‍ സൂപ്രണ്ട്, ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →