പയ്യന്നൂർ: പയ്യന്നൂർ പെരുമ്പയിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സിലിഗുരിയിലെ ശ്രീരാമാണു മരിച്ചത്. രണ്ടു പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. 06/05/21 വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂരിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് അതിഥി തൊഴിലാളി മരിച്ചു, ഒരാളുടെ നില അതീവ ഗുരുതരം
