ചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി

ആലപ്പുഴ: അമ്പലപ്പുഴ ചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കോവിഡ് 19 വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. നിയുക്ത എം.എല്‍.എ.യും സൊസൈറ്റി സെക്രട്ടറിയുമായ എച്ച്. സലാം ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറിനാണ് ചെക്ക് കൈമാറിയത്. ഇടതുപക്ഷം ഹൃദയപക്ഷം നവമാധ്യമ കൂട്ടായ്മ 250 ഡോസ് കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 75,000 രൂപയുടെ ചെക്കും എച്ച്. സലാം കളക്ടര്‍ക്ക് കൈമാറി. 

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, ചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് എ. ഓമനക്കുട്ടന്‍, സി. ഷാംജി, എ.പി. ഗുരുലാല്‍, അജയ് സുധീന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →