ആലപ്പുഴ: ജില്ലയിലെ സർക്കാർ ആശുപത്രികളിലായി ആകെ 1 0 7 4 ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. ഇതിൽ 3 5 0 എണ്ണം വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലാ മെഡിക്കൽ ഓഫീസറുടെ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിന് ഒരു ഓക്സിജന്‍ ജനറേറ്റര്‍ കേന്ദ്രസഹായത്തോടെ ലഭ്യമാകുന്നതിനുള്ള സാധ്യത തെളിയുന്നുണ്ടെന്ന് സൂചന ലഭിച്ചതായി ജില്ല കളക്ടറും അറിയിച്ചു.