വെള്ളക്കാരന്റെ കാമുകി ചിത്രീകരണം പൂർത്തിയായി

രൺ ദേവ് അഭിരാമി എന്നീ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് അനീസ് ബി എസ് തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്ത വെള്ളകാരന്റെ കാമുകി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ആചാര്യ സിനിമാസിന്റ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനിയപ്പൻ, ജാഫർ ഇടുക്കി, അനീഷ്, വിജയൻ കാരന്തൂർ, രാജൻ ഇടുക്കി, ഹസീബ് ,അശ്വന്ത് , ഷൈജു ടി വേൽ, അനു ജോസഫ് , സുധ തുടങ്ങിയവരും വേഷമിടുന്നു. അനീഷ് ടീം നെട്ടൂർ എഴുതിയ വരികൾക്ക് വി കെ സുനേഷ് സംഗീതം പകരുന്നു.

ചായാഗ്രഹണം ജോഷ്വ റൊണാൾഡ്, പ്രൊഡക്ഷൻ കൺട്രോളർ പി സി മുഹമ്മദ് , കല ഷാജി കലാ മിത്ര, മേക്കപ്പ് ഷനീജ്, വസ്ത്രാലങ്കാരം ശാലിനി, സ്റ്റിൽസ് ശ്രീനി മഞ്ചേരി, എഡിറ്റിംഗ് കെ രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷൈജു ടീം വേൽ എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →