ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിൽ ഡൽഹി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. ജീവിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് കോടതി 30/04/21 വെള്ളിയാഴ്ച അഭിപ്രായപ്പെട്ടു.
കൊവിഡ് രോഗിക്ക് ഐ.സി.യു ബെഡിന് വേണ്ടി ബന്ധുക്കള്‍ മൂന്ന് ദിവസമായി ശ്രമം തുടരുന്നതിനിടെ രോഗി മരിച്ചെന്ന വിവരം കിട്ടിയതിന് പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം.
”ഞാന്‍ തോറ്റുപോയി, എന്റെ സഹോദരി ഭര്‍ത്താവ് മരിച്ചു. ഇനി ഒന്നും ചെയ്യേണ്ടതില്ല,” എന്ന് മരിച്ച ആളുടെ ബന്ധു കോടതിയില്‍ പറഞ്ഞപ്പോൾ, തോറ്റത് താങ്കളല്ല നമ്മളെല്ലാവരുമാണ് എന്ന് കോടതി പറഞ്ഞു.
പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്ന കൊവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവും കലര്‍ത്തരുതെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

