ദില്ലി: കേന്ദ്ര സര്‍ക്കാരില്‍ അടുത്ത ധനകാര്യ സെക്രട്ടറിയായി ടിവി സോമനാഥന് ചുമതലയേല്‍ക്കും. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് നിയമനകാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ എക്സ്പെന്റിച്ചര്‍ വകുപ്പ് സെക്രട്ടറിയായ സോമനാഥന്.1987ലെ തമിഴ്നാട് കേഡര്‍ ഐഎഎസ് ഓഫീസറാണ്.
കേന്ദ്രക്യാബിനറ്റിലെ അപ്പോയിന്റ്മെന്റ്സ് കമ്മറ്റിയാണ് ടിവി സോമനാഥന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്. നിലവിലെ ധനകാര്യ സെക്രട്ടറിയായ അജയ്ഭൂഷണ്‍ സ്ഥനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

