ആലപ്പുഴ: റിസോഴ്സ് ടീം രൂപീകരിക്കുന്നു

ആലപ്പുഴ: എന്‍.എ.പി.ഡി.ഡി.ആര്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രവര്‍ത്തനമേഖലയില്‍ ബോധവല്‍ക്കരണം, കപ്പാസിറ്റി ബില്‍ഡിങ് എന്നീ പരിപാടികള്‍ നടപ്പാക്കുന്നതിന് സാമൂഹിക നീതി വകുപ്പിന് കീഴില്‍ റിസോഴ്സ് ടീം രൂപീകരിക്കുന്നു. ലഹരി വിരുദ്ധ മേഖലയില്‍/ ഐ.ആര്‍.സി.എ കളില്‍  പ്രവൃത്തി പരിചയമുള്ളവര്‍ക്കും സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജിയില്‍ ബിരുദാന്തര ബിരുദം നേടിയിട്ടുള്ള പ്രൊഫഷണലുകള്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ സഹിതം മെയ് അഞ്ചിന് മുമ്പായി dswoalpy@gmail.com എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →