ആലപ്പുഴ: ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനായി അതിഥി കണ്‍ട്രോള്‍ റൂം തുറന്നു. കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റൈന്‍ ഇരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമിലേക്ക് സഹായത്തിനായി വിളിക്കാം. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ ഉടമകള്‍ക്കും ഈ സേവനം ഉപയോഗിക്കാം.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ സംശയ നിവാരണം നടത്താവുന്ന രീതിയിലാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുള്ളത്. ബംഗാളി, ഒറിയ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ ആശയ വിനിമയം നടത്താം. ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. തോണ്ടന്‍ കുളങ്ങരയിലുള്ള ലേബര്‍ ഓഫീസിലാണ് പ്രവര്‍ത്തനം. 45 വയസിന് മുകളിലുള്ളവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0477 2253515, 9207420949.