ഗോകുലം മൂവി സിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖവുമായി ചെമ്പൻ വിനോദ് എത്തുന്നു. കൊച്ചുണ്ണിയുടെ വേഷം ചെമ്പൻ വിനോദ് അതിമനോഹരമായി ചെയ്തുവെന്ന് വിനയൻ പറയുന്നു.
യുവതാരം സിജു വിൽസൺ നായകനാകുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദിനെ കൂടാതെ അനൂപ് മേനോൻ ,സുധീർ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് , രാഘവൻ , അലൻസിയർ , ശ്രീജിത്ത് രവി , സുദേവ് നായർ , ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽ കൃഷ്ണ, ബിബിൻജോർജ് , വിഷ്ണുവിനയ് , വിഷ്ണു ഗോവിന്ദ്, സ്പടികംജോർജ്ജ്, സുനിൽ സുഗത , ചേർത്തല ജയൻ , കൃഷ്ണ ബിജു പപ്പൻ , ബൈജു എഴുപുന്ന, ശരൺ , സുന്ദരപാണ്ഡ്യൻ , ആദിനാട് ശശി, മനുരാജ് രാജ്, രാജ് ജോസ് , പൂജപ്പുര, രാധാകൃഷ്ണൻ , സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ , ജയചന്ദ്രൻ , പത്മകുമാർ , മുൻഷി രഞ്ജിത്ത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ , ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബക്രാൻസ , ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ ,ശ്രേയ , തുടങ്ങി ഒട്ടേറെ താരങ്ങളും നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്നു.
ചരിത്രകാരന്മാർ പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ദീരനായ പോരാളിയും ആയിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് ഈ ചിത്രത്തിന് ആധാരം.
ക്യാമറ ഷാജികുമാർ , കലാസംവിധാനം അജയൻ ചാലിശ്ശേരി, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ , സൗണ്ട് ഡിസൈൻ സതീഷ് , കോ പ്രൊഡ്യൂസർ പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി ആർ ഒ മഞ്ജു ഗോപിനാഥ് , വാഴൂർ ജോസ് , എ എസ് ദിനേശ്, ഡിസൈൻ ഓൾഡ് മങ്ക് .

