കട്ടപ്പന : കട്ടപ്പന നഗരസഭയില്‍ കോവിഡ് 19 രോഗ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരസഭയുട തേൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചു. കോവിഡ് ബാധിതര്‍ക്കും ക്വാറന്റ യിനില്‍ ഇരിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ഹെല്‍പ്പ് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തിക്കുന്നതാണ് . വര്‍ദ്ധിച്ചുവരുന്ന രോഗ വ്യാപനത്തില്‍ നിന്ന് രക്ഷ നേടുന്നതിന് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാവണമെന്നും കണ്ടെയിന്മെന്റ് സോണിലുളള ആളുകള്‍ പരമാവധി വീടുകളില്‍ തന്നെയിരിക്കണമെന്നും അത്യാവശ്യ കാര്യങ്ങ ങ്ങള്ക്കുമാത്രമേ പൊതു ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നും നഗരസഭ ചെയര്‍പേഴ്സണ്‍ അറിയിച്ചു.
നഗരസഭാ പരിധിയിലെ രോഗ വ്യാപനം വിലയിരുത്തുവാനായി ചേര്‍ന്ന യോഗത്തില്‍ വിവിധ സ്റ്റാന്റിംഗ് കമ്മറ്റിഅദ്ധ്യക്ഷന്മാരായ ജാന്‍സ് ബേബി, ഏലിയാമ്മ കുര്യാക്കോസ് , മനോജ്മുരളി, സിബി പാറപ്പായില്‍, കൗണ്‍സിലര്‍മാരായ ജോമി കുളംപളളില്, അഡ്വ കെജെ ഹെന്നി, ഷൈനി സണ്ണി സജിമോള്‍ ഷാജി, ഐബിമോള്‍ രാജന് നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പളളി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആറ്റ്ലി പി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

