ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി രമണ 24/04/21 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസ് എസ്.എ ബോബ്ഡേ ഏപ്രിൽ 23നാണ് വിരമിച്ചത്. ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എൻ.വി രമണ.
ആന്ധ്ര പ്രദേശിലെ പൊന്നാവരം ഗ്രാമത്തിലെ ഒരു കാർഷിക കുടുംബത്തിലാണ് എൻ.വി രമണ ജനിച്ചത്. 1983 ഫെബ്രുവരിയിലാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തത്. ആന്ധ്രാ പ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി 2000 ജൂണിൽ നിയമിതനായി.
2014 ഫെബ്രുവരിയിൽ സുപ്രീം കോടതിയിലേക്ക് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. അതിന് തൊട്ടുമുൻപ് ഡൽഹി ജസ്റ്റിസ് സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു.
അഭിഭാഷകൻ എന്ന നിലയിൽ ആന്ധ്രാ പ്രദേശ് ഹൈക്കോടതി, സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, ആന്ധ്രപ്രദേശ് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, സിവിൽ, ക്രിമിനൽ, ഭരണഘടന, തൊഴിൽ, സേവനം, തെരഞ്ഞെടുപ്പ് എന്നീ മേഖലകളിലും സുപ്രീംകോടതിയിൽ ഭരണഘടന, ക്രിമിനൽ, സേവനം, അന്തർ-സംസ്ഥാന നദി നിയമങ്ങൾ എന്നീ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

