മഹാരാഷ്ട്രയില്‍ ആശുപത്രിയിൽ തീപിടുത്തം; 13 കോവിഡ് രോഗികള്‍ വെന്തുമരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 13 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ വിരാറിലെ വിജയ് വല്ലഭ് ആശുപത്രിയിലാണ് 22/04/21 വ്യാഴാഴ്ച രാത്രി തീപിടുത്തമുണ്ടായത്. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളാണ് മരിച്ചത്.

സംഭവ സമയത്ത് 90 ഓളം രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് വിജയ് വല്ലഭ് ആശുപത്രി സിഇഒ ദിലീപ് ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ 21/04/21 ബുധനാഴ്ച ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് 24 കോവിഡ് രോഗികള്‍ മരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →