കൊച്ചി ഏപ്രിൽ 10 : അങ്കമാലി എടക്കുന്നില്‍ പുലിക്കല്ലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിന്നും 14 ലിറ്റര്‍ ചാരായം പിടികൂടി . സംഭവുമായി ബന്ധപ്പെട്ട് നെടുമ്പാശേരി ആവണംകോട് സ്വദേശികളായ രാഹുല്‍(28), കിരണ്‍(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം . ബൈക്കില്‍ ചാരായവുമായി പോകുന്നതിനിടെ ഇവര്‍ പോലീസിന്റെ വലയിലാവുകയായിരുന്നു . പ്രതികളുടെ പക്കല്‍ നിന്ന് വാറ്റുപകരണങ്ങളും കണ്ടെടുത്തു .
ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലിക്കല്ല് ഭാഗത്തെ വ്യാജ മദ്യ നിര്‍മാണ കേന്ദ്രത്തിന്‍ നിന്ന് 12 ലിറ്റര്‍ ചാരായവും വ്യാജ മദ്യം ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയ മൈപ്പാന്‍ ആന്റണിയെയും (65) ഉദ്യോഗസ്ഥര്‍ പിടികൂടി.

