ന്യൂഡല്‍ഹി: 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ഇറക്കുമതി വാക്‌സിനുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുമെന്ന് കേന്ദ്രം.നിലവില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയും 16.5 ഐ.ജി.എസ്.ടിയും സാമൂഹികക്ഷേമ സെസും ചുമത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇറക്കുമതി വാക്‌സിനുകള്‍ക്ക് സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്റേയും ഭാരത് ബയോടെക്കിന്റെയും വാക്‌സിനുകളേക്കാള്‍ വിലയേറും. ഇതിന് തടയിടാനാണ് കേന്ദ്രനടപടി.റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ വരുമെന്നാണ് പ്രതീക്ഷ. മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകളും ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരിക്കുകയാണ്. നികുതി ഇളവു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണു സൂചന.
ഇറക്കുമതി വാക്‌സിനുകള്‍ക്ക് നികുതി ഒഴിവാക്കിയേക്കും
