ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ക്രൈസ്തവര്‍ ഇന്ന് പെസഹാവ്യാഴം ആചരിക്കുന്നു. ക്രിസ്തു തന്റെ 12ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും പകുത്തു നല്കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഒരു ഓര്‍മപ്പെടുത്തലും കൂടിയാണ് പെസഹ വ്യാഴം. പെസഹ എന്ന വാക്കിന്റെ അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു ഇന്ന്. കൊവിഡ് വ്യാപന ഭീഷണിയുടെയും ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ജനങ്ങളുടെ സാനിധ്യമില്ലാതെയായിരുന്നു പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടന്നത്. കാല്‍കഴുകല്‍ ശുശ്രൂഷ ഇത്തവണ ഉണ്ടായില്ല. വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി കാണാന്‍ പള്ളികള്‍ സൗകര്യം ഒരുക്കിയിരുന്നു.
ക്രിസ്തുദേവന്റെ അന്ത്യഅത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹാവ്യാഴം
