കൊറോണബാധയുടെ പേരില്‍ ആക്രമണത്തിനിരയായ യുവാവ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ബവാനയില്‍ കോവിഡ് ബാധയുണ്ടെന്ന് ആരോപിച്ച് ജനങ്ങളുടെ ആക്രമണത്തിനിരയായ യുവാവ് മരിച്ചു. മധ്യപ്രദേശില്‍ നടന്ന തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത മെഹബൂബ് അലിയ്ക്കാണ് ദാരുണ അന്ത്യം ഉണ്ടായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.ഭോപാലില്‍നിന്ന് ലോറിയില്‍ ആസാദ്പുര്‍ പച്ചക്കറി മാര്‍ക്കറ്റിലെത്തിയ അലിയെ പോലീസ് തടഞ്ഞു നിര്‍ത്തി ആരോഗ്യ പരിശോധന നടത്തുകയും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ഗ്രാമത്തിലെത്തിയ ഇയാളെ ജനങ്ങള്‍ അടിച്ച് അവശനാക്കുകയായിരുന്നു. രോഗ വ്യാപനത്തിനിയാള്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അക്രമം നടത്തിയത്. 3 പേര്‍ക്കെതിരെ കൊലകുറ്റം ചുമത്തി പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →