അഞ്ചലില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു

കൊല്ലം; മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനാണ് കൊല്ലപ്പെട്ടത്. 2021 ഏപ്രില്‍ 17 ന് ശനിയാഴ്ച രാത്രി ഏഴുമണിയോടെ അഞ്ചലിലാണ് സംഭവം. സ്വന്തം മകന്റെ മുമ്പില്‍ വച്ചാണ് കൊലപാതകം നടന്നത്

സുഹൃത്തായ ലൈബുവിന്റെ വീട്ടില്‍ മദ്യപിക്കാനെത്തിയതായിരുന്നു കുട്ടപ്പന്‍. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അക്രമാസക്തനായ ലൈബു വീട്ടിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടുകയായിരുന്നു. .കുട്ടപ്പന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അച്ഛനെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകാനെത്തിയ മകന്‍ വിഷ്ണുവിന്റെ മുമ്പില്‍ വച്ചായിരുന്നു കുട്ടപ്പന്റെ ദാരുണാന്ത്യം. ഭയന്നോടിയ വിഷ്ണു വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും എത്തി. ലൈബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →