തൃശൂര്‍ പൂരത്തിന് കര്‍ശന ഉപാധികള്‍, ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ നടപടികള്‍

തൃശൂര്‍: തൃശൂര്‍ പൂരം നടക്കുന്ന തീയതികളില്‍ ഹെലികോപ്ടര്‍,,ഹെലികോം എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിനു മുകളില്‍ പൂര്‍ണമായി നിരോധിച്ചു. കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുളള വലിയ ട്യൂബ് ബലൂണുകള്‍ ,ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുളള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍ ,വാദ്യങ്ങള്‍ മറ്റ് ഉപകരണങ്ങള്‍ ലേസര്‍ ലൈറ്റുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.

പൂരത്തോടനുബന്ധിച്ച് ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. പൂരത്തിന്റെ ഭാരവാഹികള്‍,എഴുന്നളളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍,പാപ്പാന്മാര്‍,ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവ ര്‍ക്കായാണ് ക്രിമിനല്‍ നടപടി നിയമം 144-ാം വകുപ്പുപ്രകാരമുളള പ്രത്യേക ഉത്തരവ് പ്രഖ്യാപിച്ചിട്ടുളളത്. ഏപ്രില്‍ 23,24 തീയതികളില്‍ ഘടക പൂരങ്ങള്‍ക്കെത്തുന്നവര്‍ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →