ശ്രീനഗര്‍: ഭീകരവാദത്തെ മഹത്വവത്ക്കരിച്ചു എന്ന പരാതിയിൽ ജമ്മു കാഷ്മീരില്‍ വനിതാ സ്പെഷല്‍ പോലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു. യുഎപിഎ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കുകയും ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കുല്‍ഗാം ജില്ലയിലെ ഫ്രിസാല്‍ സ്വദേശിനിയായ സൈമ അക്തറിനെയാണ് 15/04/21 വ്യാഴാഴ്ച അറസ്റ്റ് ചെയ്തത് .
ഫ്രിസാല്‍ ഗ്രാമത്തിലെ കരേവ മൊഹല്ലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച തെരച്ചിലിനെത്തിയ സുരക്ഷ സേനയെ സൈമ തടസപ്പെടുത്തിയെന്ന് കാഷ്മീര്‍ പോലീസ് ആരോപിച്ചു. കൂടാതെ ഇവര്‍ ഭീകരവാദത്തെ മഹത്വവത്ക്കരിച്ച് സംസാരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
സുരക്ഷാ സേന പരിശോധന നടത്തുന്നതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ സൈമ, അത് സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

