ലണ്ടന്‍ ഏപ്രിൽ 9: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കോവിഡ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് സ്വയം ഐസൊലേഷന്‍ എടുത്തുവെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ലണ്ടനില്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലായിരുന്ന ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെട്ടുവെന്നും, ഇപ്പോള്‍ കിടക്കയില്‍ ഇരിക്കുകയും ക്ലിനിക്കല്‍ ടീമുമായി നല്ല രീതിയില്‍ ഇടപഴകുന്നുണ്ടെന്നും ഋഷി സുനക് സ്ഥിരീകരിച്ചു.
ഇപ്പോഴും തീവ്രപരിചരണത്തിലുള്ള പ്രധാനമന്ത്രിക്ക് സെന്റ് തോമസ് ആശുപത്രിയില്‍ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബോറിസ് ജോണ്‍സന്റെ ആരോഗ്യ പരിചരണത്തില്‍ ഡോ. റിച്ചാർഡ് ലീച്ചാണ് നേതൃത്വം വഹിക്കുന്നത്.
രാജ്യത്തെ പ്രമുഖ ശ്വാസകോശ വിദഗ്ദന്‍ ഡോ.റിച്ചാര്‍ഡ് ലീച്ച്, ഗയ്സ് ആന്‍ഡ് സെന്റ് തോമസ് എന്‍എച്ച്‌എസ് ട്രസ്റ്റിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ നിരീക്ഷിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ ടീമിന്റെ ചുമതല ഏറ്റെടുത്തു.

