അഭിമന്യുവിന്റെ കൊലപാതകം, പ്രതി കീഴടങ്ങി

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യൂ കൊലപാതകത്തില്‍ പ്രതി കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സജ്ഞയ് ജിത്താണ് കീഴടങ്ങിയത്. വള്ളിക്കുന്നം സ്വദേശി തന്നെയാണ് സജ്ഞയ് ജിത്ത്. നടപടി ക്രമങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്ന് 16/04/21വെള്ളിയാഴ്ച പൊലീസ് പറഞ്ഞു. മറ്റ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്

ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി സജ്ഞയ് ജിത്തിനെ ചോദ്യം ചെയ്യും. കേസില്‍ സജ്ഞയ് ദത്ത് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ഉണ്ടെന്നാണ് സൂചന. വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് നിഗമനം. അഭിമന്യൂവിന്റെ മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും.

കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി നിര്‍ണായകമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ സഞ്ജയ് യുടെ നേതൃത്വത്തിലുള്ള ആര്‍എസ് എസ് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

14/04/21 ബുധനാഴ്ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. അഭിമന്യൂവിന് കക്ഷി രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാര്‍ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിര്‍ സംഘം തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →