ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല. ഏപ്രില്‍ 30 വരെ കുംഭമേള തുടരുമെന്ന് അധികൃതര്‍ 14/04/21 ബുധനാഴ്ച വ്യക്തമാക്കി. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധി ക്കുന്നതിനാല്‍ കുംഭമേള ബുധനാഴ്ച അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടു കളുണ്ടായിരുന്നു.
ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേര്‍ സ്‌നാനം ചെയ്യാന്‍ എത്തിയെന്നാണ് കണക്ക്. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനമുണ്ടെങ്കിലും വന്‍ജനക്കൂട്ടമായതിനാല്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് പൊലീസ് അറിയിച്ചു.
13/04/21 ചൊവ്വാഴ്ച ഉത്തരാഖണ്ഡില്‍ 1925 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന സംഖ്യയാണിത്.
ഹരിദ്വാറില്‍ മാത്രം രണ്ട് ദിവസത്തിനിടെ 1000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാനെത്തുന്നത്.

