തൃശൂര്‍: മകന്റെ വെട്ടേറ്റ് പിതാവ് കൊല്ലപ്പെട്ടു

തൃശൂര്‍: മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. ദേശമംഗലം തലശേരി സ്വദേശി മുഹമ്മദ്(72) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജമാല്‍(33) പോലീസ് കസ്റ്റഡിയിലായി. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. മകന്‍ പിതാവുമായി നിരന്തരം കലഹത്തിലായിരുന്നുവെന്നാണ് അറിയുന്നത്. 14.4.2021 ബുധനാഴ്ച ഉണ്ടായ വഴക്കിന് പിന്നാലെ മകന്‍ പിതാവിനെ ആക്രമിക്കുകയായിരുന്നു. മൃതദേഹം പോലീസ് നടപടികള്‍ക്കുശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →