മുവാറ്റുപുഴ : കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള അസം സ്വദേശിയായ മൂന്നര വയസുകാരി ക്രൂരമായ ലൈംഗിക പീഡനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ലൈംഗികാവയവങ്ങളില്‍ മാരകമായ ക്ഷതമേറ്റിട്ടുണ്ട് . മൂര്‍ച്ചയുളള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതായും കണ്ടെത്തി. കുട്ടിയുടെ കാലിന് ഒടിവുളളതായും കണ്ടെത്തി. നേരത്തേ കൈ ഒടിഞ്ഞതിനും തെളിവുണ്ട്. ദിവസങ്ങളോളം ഭക്ഷണം നല്‍കിയിരുന്നില്ലെന്നും കണ്ടെത്തി.
മുവാറ്റുപുഴയില്‍ മൂന്നര വയസുകാരിക്ക് ക്രൂര പീഡനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്
