08/04/2021 വ്യാഴാഴ്ച 27-ാം ജന്മദിനം ആഘോഷിച്ച അഖിൽ അക്കിനേനി തൻറെ വരാനിരിക്കുന്ന ചിത്രത്തിലെ ആദ്യ പോസ്റ്റർ പങ്കുവെച്ചു. വംശി യുടെ കഥയിൽ അനിൽ സുങ്കരയുടെ എം കെ എന്റർടൈമെന്റ്സ്, സുരേന്ദ്രൻ 2 സിനിമ എന്നിവക്ക് കീഴിൽ രാമബ്രഹ്മം ശങ്കര നിർമ്മിക്കുന്ന ഏജൻറ് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് അഖിൽ പങ്കു വെച്ചത്.
സുരേന്ദ്രൻ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ സഹ നിർമ്മാതാക്കൾ അജയ് സുങ്കർ, പതിദീപ റെഡ്ഡി എന്നിവരാണ് .
സംവിധായകൻ സുരേന്ദ്രർ റെഡ്ഡിയും വക്കന്ത് വംശിയും നേരത്തെ കിക്ക് , റേസ് ഗുൽറാം തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
സ്പൈ ത്രില്ലർ ചിത്രമായ ഏജന്റിൽ പുതുമുഖം സാക്ഷി വൈദ്യ നായികയായെത്തുന്നു. ചിത്രത്തിൻറെ ഷൂട്ടിംഗ് ഏപ്രിൽ 11ന് ആരംഭിക്കും. ഈ വർഷം ഡിസംബർ 24ന് ചിത്രം റിലീസ് ചെയും .

