ന്യൂഡൽഹി ഏപ്രിൽ 6: ഇന്ത്യയിൽ രോഗബാധിതർ 4, 553 ആയി. 111 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ. 328 രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 1445 പേർ തബ് ലീഗ് ജമാഅത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് -781. 46 പേർ മരിച്ചു. കേരളത്തിൽ 13 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 327 ആയി. തമിഴ്നാട്ടിൽ 50 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. അതിൽ 48 പേർ തബ് ലീഗ് ജമാഅത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 621 ആയി.