കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 07/04/21 വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യത. 40 കിലോ മീറ്റര്‍വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉച്ചക്ക് 2 മണിമുതല്‍ രാത്രി 10 മണിവരെയുളള സമയങ്ങളില്‍ ഇടിമിന്നലിനുളള സാധ്യത കൂടുതലാണ്. രാത്രി വൈകിയും തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവ മായേക്കാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യ ജീവനും വൈദ്യുതചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുളള വീട്ടുപകരണങ്ങള്‍ക്കും നാശം സൃഷ്ടിക്കാനും ഇടയുണ്ട്. ഈ സമയങ്ങളില്‍ അന്തരീക്ഷം മേഖാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ര്‍ദ്ദേശത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →