ന്യൂഡൽഹി / 2026 / നവംബർ 25
ഇന്ത്യൻ സൊസൈറ്റി ഓഫ് എയ്റോസ്പേസ് മെഡിസിന്റെ 65-ാമത് വാർഷിക സമ്മേളനം 2026 നവംബർ 26നും 27നും ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിനിൽ നടക്കും. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള സൈനിക, സിവിൽ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് സമ്മേളനം ഉദ്ഘാടനം ചെയ്യും. സൈനിക, സിവിൽ വ്യോമയാന മേഖലകളിലെ ആരോഗ്യപ്രവർത്തകർ, ഇന്ത്യൻ വ്യോമസേനയിലെ വിമാന ജീവനക്കാർ, പ്രതിരോധ ഗവേഷണ വികസന സംഘടനയിലെയും വ്യോമ, ബഹിരാകാശ വ്യവസായ സ്ഥാപനങ്ങളിലെയും പ്രമുഖ ശാസ്ത്രജ്ഞർ എന്നിവരടക്കം 250 ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
1954 മുതൽ വാർഷിക ശാസ്ത്രസമ്മേളനം
1952ൽ രൂപം കൊണ്ട ഇന്ത്യൻ സൊസൈറ്റി ഓഫ് എയ്റോസ്പേസ് മെഡിസിൻ, വ്യോമയാന വൈദ്യശാസ്ത്ര രംഗത്ത് രാജ്യത്തെ ഏക രജിസ്റ്റർ ചെയ്ത സംഘടനയാണ്. ഈ മേഖലയിലെ അറിവ് പങ്കുവയ്ക്കാനും സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പുതിയ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് സംഘടന പ്രവർത്തിക്കുന്നത്. 1954 മുതൽ എല്ലാ വർഷവും ശാസ്ത്രസമ്മേളനം നടത്തിവരുന്നു. രാജ്യത്തെ വ്യോമയാന വൈദ്യശാസ്ത്ര പ്രവർത്തനങ്ങളുടെ പ്രധാന ഏകോപന കേന്ദ്രമാണ് ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിൻ. തദ്ദേശീയ വിമാനങ്ങളുടെ രൂപകൽപ്പനയ്ക്കും വികസനത്തിനും ഇന്ത്യയുടെ മനുഷ്യ ബഹിരാകാശയാത്രാ പദ്ധതിക്കും ആവശ്യമായ വൈദ്യസഹായം നൽകുന്നതിൽ ഈ സ്ഥാപനം പ്രധാന പങ്ക് വഹിക്കുന്നു.
റൺവേ മുതൽ ഭ്രമണപഥം വരെ വൈദ്യസഹായം
‘ഒരു വ്യോമമേഖല, ഒരു ദൗത്യം. റൺവേ മുതൽ ഭ്രമണപഥം വരെ വൈദ്യസഹായം’ എന്നതാണ് ഇത്തവണത്തെ പ്രമേയം. സൈനിക വ്യോമയാനം, സിവിൽ വ്യോമയാനം, മനുഷ്യ ബഹിരാകാശയാത്ര എന്നിവയെ ഒരുമിച്ച് കാണുന്ന സമീപനമാണ് പ്രമേയം മുന്നോട്ടുവയ്ക്കുന്നത്. മികച്ച ചികിത്സയും ദൗത്യങ്ങൾക്കിടയിലെ വൈദ്യസഹായവും അത്യാധുനിക ഗവേഷണവും കൂട്ടിയിണക്കുന്നതിന് ഇതിൽ ഊന്നൽ നൽകുന്നു. പറക്കലുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മാനദണ്ഡങ്ങൾ ഏകീകരിക്കാനും വിവിധ വിഷയങ്ങളിലെ വിദഗ്ധർ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യം.
രാകേഷ് ശർമയുടെ പേരിൽ പ്രഭാഷണ പരമ്പര
സമ്മേളനത്തിലെ പ്രധാന പരിപാടികളിലൊന്നായ എയർ മാർഷൽ സുബ്രതോ മുഖർജി അനുസ്മരണ പ്രഭാഷണം സെമിലാക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് എ പി വി എസ് പ്രസാദ് നടത്തും. എയർ വൈസ് മാർഷൽ ശ്രീനാഗേഷ് അനുസ്മരണ പ്രഭാഷണം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ വ്യോമ, ബഹിരാകാശ വൈദ്യശാസ്ത്ര വിഭാഗം പ്രിൻസിപ്പൽ കൺസൾട്ടന്റായ വിരമിച്ച എയർ വൈസ് മാർഷൽ അനുപം അഗർവാൾ നടത്തും. ജെ എച്ച് എഫ് മനേക്ഷാ പാനൽ ചർച്ചയിൽ വിരമിച്ച വിങ് കമാൻഡർ സുരേന്ദർ സോധിയും വിരമിച്ച കേണൽ കെ എൻ റാവുവും വിദഗ്ധാഭിപ്രായങ്ങൾ പങ്കുവയ്ക്കും. ബഹിരാകാശയാത്രികനായ വിരമിച്ച വിങ് കമാൻഡർ രാകേഷ് ശർമയുടെ സംഭാവനകളെ ആദരിക്കാൻ ‘കോസ്മോനോട്ട് രാകേഷ് ശർമ പ്രഭാഷണം’ എന്ന പുതിയ പരമ്പരയ്ക്കും സൊസൈറ്റി തുടക്കമിടും. ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവിയും ബഹിരാകാശ വൈദ്യശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യയുടെ വളരുന്ന പങ്കും ചർച്ച ചെയ്യാൻ ഈ രംഗത്തെ മുൻനിര പ്രവർത്തകരെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പവൻ കുമാർ ചന്ദന ആദ്യ പ്രഭാഷണം നടത്തും.
നൂറിലധികം ഗവേഷണ പ്രബന്ധങ്ങളും ഉപകരണ പ്രദർശനവും
പാനൽ ചർച്ചകൾ, വിഷയാധിഷ്ഠിത ചർച്ചകൾ, വേദിയിലെ അവതരണങ്ങൾ, പോസ്റ്റർ സെഷനുകൾ എന്നിവയിലായി നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ശാസ്ത്ര പ്രദർശനത്തിൽ അത്യാധുനിക വ്യോമയാന വൈദ്യോപകരണങ്ങളും ജൈവവൈദ്യ ഉപകരണങ്ങളും പരിചയപ്പെടുത്തും. അറിവ് പങ്കുവയ്ക്കാനും വ്യോമ, ബഹിരാകാശ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയ്ക്കായി വിവിധ മേഖലകളിലെ വിദഗ്ധർക്ക് ഒരുമിച്ച് പ്രവർത്തിക്കാനും സമ്മേളനം അവസരമൊരുക്കും.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.