ന്യൂഡൽഹി / 2026 / ഒക്ടോബർ 27
പ്രത്യേക ശുചിത്വ പ്രചാരണത്തിന്റെ ആറാം ഘട്ടത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി ദേശീയ കൈത്തറി വികസന കോർപ്പറേഷൻ. ഒക്ടോബർ രണ്ടു മുതൽ 23 വരെ നോയിഡയിലെ ആസ്ഥാനത്തും മേഖലാ ഓഫീസുകളിലുമായി ശുചീകരണവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ഓഫീസുകൾക്കൊപ്പം ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും നടത്തിയ പ്രവർത്തനങ്ങൾ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം ഒക്ടോബർ 27ന് വിശദീകരിച്ചു.
മാലിന്യം നീക്കി, ഓഫീസുകളിൽ കൂടുതൽ ഇടമൊരുക്കി
ശുചിത്വം ഉറപ്പാക്കാനും ലഭ്യമായ സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കാനും പരിസ്ഥിതി ഉത്തരവാദിത്വം വളർത്താനുമാണ് പരിപാടികൾ നടത്തിയത്. കോർപ്പറേഷന്റെ ഉദ്യോഗസ്ഥരും ജീവനക്കാരും ശുചീകരണ തൊഴിലാളികളും പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഒക്ടോബർ രണ്ടിന് മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജനവാസ മേഖലകളിൽ ശുചീകരണവും ബോധവത്കരണവും നടത്തി. അഞ്ചിന് മേഖലാ ഓഫീസ് മേധാവികളും നോഡൽ ഓഫീസർമാരും വീഡിയോ യോഗത്തിൽ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ആറിന് ഓഫീസ് പരിസരത്തെ അഴുക്കുചാലുകളും ജലസംഭരണികളും വൃത്തിയാക്കി. ഏഴിന് പഴകിയതും തകർന്നതും ഉപയോഗശൂന്യവുമായ സാധനങ്ങൾ നീക്കി ഓഫീസുകളിൽ കൂടുതൽ ഇടമൊരുക്കി.
തെരുവുനാടകവും വൃക്ഷത്തൈ നടലും; ശുചീകരണ തൊഴിലാളികൾക്ക് ആദരം
ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പൊതുമേഖലാ സംരംഭങ്ങളിലും നടക്കുന്ന പ്രത്യേക പ്രചാരണത്തിന്റെ ഭാഗമായിരുന്നു പ്രവർത്തനങ്ങൾ. ശുചിത്വത്തെക്കുറിച്ചുള്ള ഉപന്യാസമത്സരവും മുദ്രാവാക്യമത്സരവും സംഘടിപ്പിച്ചു. ഒക്ടോബർ ഒമ്പതിന് മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിൽ ‘അമ്മയുടെ പേരിൽ ഒരു മരം’ പരിപാടിയും പന്ത്രണ്ടിന് മാലിന്യത്തിന്റെ ഉത്തരവാദിത്വം ഓർമിപ്പിക്കുന്ന തെരുവുനാടകവും നടത്തി. പതിമൂന്നിന് ജനറൽ മാനേജർ ശുചിത്വ ക്രമീകരണങ്ങൾ അപ്രതീക്ഷിതമായി പരിശോധിച്ചു. പതിനാലിന് ഓഫീസ് ചുവരിൽ ശുചിത്വ സന്ദേശമുള്ള ചിത്രം വരച്ചു. പതിനാറിന് ന്യൂഡൽഹിയിലെ പോച്ചൻപുർ സർക്കാർ സ്കൂളിൽ ശുചിത്വ ശിൽപ്പശാലയും പത്തൊമ്പതിന് ഓഫീസിൽ കീടനിയന്ത്രണ പ്രവർത്തനങ്ങളും നടത്തി. ഇരുപത്തൊന്നിന് നോയിഡയിലെ സെക്ടർ രണ്ടിലെ ക്ഷേത്രപരിസരം വൃത്തിയാക്കി. ഇരുപത്തിരണ്ടിന് ശുചീകരണ തൊഴിലാളികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. അടുത്ത ദിവസം ഉദ്യോഗസ്ഥരും ജീവനക്കാരും അവർക്കൊപ്പം ശുചീകരണത്തിൽ പങ്കുചേർന്നു. തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ വൃത്തിയുള്ളതും കാര്യക്ഷമവുമായ സർക്കാർ തൊഴിലിടങ്ങൾ ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.