ന്യൂഡൽഹി / 2026 / ഒക്ടോബർ 17
സ്വച്ഛതാ ഹി സേവാ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളുമായി കേന്ദ്ര ഖനി മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും. ശുചീകരണത്തിനായി തിരഞ്ഞെടുത്ത 136 കേന്ദ്രങ്ങൾ നവീകരിച്ചു. 59 പൊതുസ്ഥലങ്ങളും വൃത്തിയാക്കി. ഒക്ടോബർ 17ന് പുറത്തുവിട്ട വിവരങ്ങളിലാണ് മന്ത്രാലയം പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ അറിയിച്ചത്.
ഖനി മന്ത്രാലയവും അതിന്റെ മേഖലാ ഓഫീസുകളും ഭരണനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തിയത്. വൃത്തിയുള്ളതും ആരോഗ്യകരവുമായ പരിസരം ഉറപ്പാക്കുകയും ശുചിത്വം ദൈനംദിന ശീലമാക്കുകയുമാണ് ലക്ഷ്യം. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളിൽ 10,723 പേർ പങ്കെടുത്തു. പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതിൽ 5,498 പേരുടെ പങ്കാളിത്തമുണ്ടായി.
സ്വച്ഛ് ഭാരത് ആശയം ജനപങ്കാളിത്തത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായിരുന്നു പ്രചാരണം. പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിനൊപ്പം ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനും പരിസ്ഥിതി ബോധവത്കരണത്തിനും പ്രാധാന്യം നൽകി. കൂട്ടായ പ്രവർത്തനത്തിലൂടെ ശുചിത്വം നിലനിർത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ശുചീകരണത്തിനിറങ്ങി കേന്ദ്രമന്ത്രിയും
ന്യൂഡൽഹിയിലെ ചാണക്യപുരി യശ്വന്ത് പാലസ് മാർക്കറ്റിൽ നടന്ന ശുചീകരണത്തിൽ കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി. കിഷൻ റെഡ്ഡി പങ്കെടുത്തു. ഖനി മന്ത്രാലയ സെക്രട്ടറി കേശവ് ചന്ദ്രയും മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മാർക്കറ്റുകൾ വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങളുടെ സഹകരണം വേണമെന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്.
സെക്രട്ടറി കേശവ് ചന്ദ്രയുടെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞയെടുത്താണ് മന്ത്രാലയത്തിലെ പ്രചാരണത്തിന് തുടക്കമായത്. ശുചിത്വവും ആരോഗ്യസംരക്ഷണവും പരിസ്ഥിതിക്ക് അനുയോജ്യമായ ശീലങ്ങളും ജോലിസ്ഥലത്തിന്റെ ഭാഗമാക്കാൻ ജീവനക്കാർ പ്രതിജ്ഞയെടുത്തു.
തൊഴിലാളികൾക്ക് ആരോഗ്യപരിശോധന; കുട്ടികൾക്ക് ബോധവത്കരണം
ശുചീകരണ തൊഴിലാളികൾക്കും ജീവനക്കാർക്കുമായി ന്യൂഡൽഹിയിലെ നേതാജി നഗറിലുള്ള ഖനിജ് കക്ഷിൽ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ജോലിസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചീകരണ തൊഴിലാളികൾ നൽകുന്ന സംഭാവന അംഗീകരിക്കുന്നതിനൊപ്പം അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മാന്യതയ്ക്കും പ്രാധാന്യം നൽകുന്നതായിരുന്നു പരിപാടി.
മേഖലാ ഓഫീസുകളുടെ നേതൃത്വത്തിൽ തടാകങ്ങളും മറ്റ് ജലാശയങ്ങളും വൃത്തിയാക്കി. ക്ഷേത്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും സന്നദ്ധ ശുചീകരണം നടന്നു. സ്കൂളുകളിൽ ഉപന്യാസരചനയും പാഴ്വസ്തുക്കളിൽനിന്ന് കലാസൃഷ്ടികൾ ഒരുക്കുന്ന മത്സരങ്ങളും സംഘടിപ്പിച്ചു. മാലിന്യത്തിന്റെ പുനരുപയോഗവും പരിസ്ഥിതി സംരക്ഷണവും കുട്ടികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.