കേശവദാസപുരം, ഉള്ളൂർ, പട്ടം മേഖലകളിൽ ജലവിതരണം തടസ്സപ്പെട്ടു; വെള്ളമെത്താൻ ശനിയാഴ്ച രാത്രി വരെ കാത്തിരിക്കണം
തിരുവനന്തപുരം, 2026 നവംബർ 28 –
തിരുവനന്തപുരത്ത് കുടിവെള്ള പൈപ്പ് പൊട്ടൽ വീണ്ടും ജനജീവിതം ദുരിതത്തിലാക്കി. കേശവദാസപുരം-ഉള്ളൂർ റോഡിൽ പേരൂർക്കട ടാങ്കിൽനിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിലാണ് വ്യാഴാഴ്ച രാത്രി പൊട്ടലുണ്ടായത്. ഇതോടെ കേശവദാസപുരം, ഉള്ളൂർ, പട്ടം മേഖലകളിൽ ഇന്നലെ രാവിലെ മുതൽ വെള്ളം മുടങ്ങി. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ശുദ്ധജലവിതരണം തടസ്സപ്പെടും. വിതരണം പുനഃസ്ഥാപിച്ചാലും എല്ലാ പ്രദേശങ്ങളിലും വെള്ളമെത്താൻ ശനിയാഴ്ച രാത്രിയാകുമെന്നാണ് സൂചന.
പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു
കരകുളത്ത് റോഡ് നിർമാണത്തിനിടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് നഗരത്തിലെ പല പ്രദേശങ്ങളിലും ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയിരുന്നു. മന്ത്രിതല ഇടപെടലും ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നഗരത്തിൽ വീണ്ടും പൈപ്പ് പൊട്ടിയത്. താൽക്കാലിക അറ്റകുറ്റപ്പണികൾക്കപ്പുറം സ്ഥിരമായ പരിഹാരം വേണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
പഴയ പൈപ്പുകൾ മാറ്റണമെന്ന് ഉദ്യോഗസ്ഥ സംഘടന
90 വർഷത്തിലധികം പഴക്കമുള്ള പൈപ്പ് ലൈനുകളും ജലശുദ്ധീകരണ ശാലയും മാറ്റി പുതിയത് സ്ഥാപിക്കാതെ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകില്ലെന്നാണ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്.
കരകുളത്തെ റോഡ് നിർമാണത്തിനിടെ പൈപ്പ് പൊട്ടിയ സംഭവത്തിൽ വിദഗ്ധ സാങ്കേതിക സമിതി സമഗ്ര അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് ലഭിക്കുകയും ബന്ധപ്പെട്ടവരുടെ വിശദീകരണം കേൾക്കുകയും ചെയ്യുന്നതിനു മുമ്പ് ജീവനക്കാർക്കെതിരെ ഏകപക്ഷീയ നടപടി സ്വീകരിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു. ഫീൽഡ് തലത്തിലെ ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കുന്നതിനെതിരെ ജലവിഭവ മന്ത്രിക്ക് നിവേദനം നൽകിയതായി ജനറൽ സെക്രട്ടറി തമ്പി എസ്. അറിയിച്ചു.
മണക്കാട് എം.എൽ.എ റോഡിലും വെള്ളമില്ല
നഗരത്തിലെ കുടിവെള്ള പ്രശ്നം പുതിയ പൈപ്പ് പൊട്ടലിൽ മാത്രം ഒതുങ്ങുന്നില്ല. മണക്കാട് എം.എൽ.എ റോഡിൽ ഇപ്പോഴും കുടിവെള്ള വിതരണം സാധാരണ നിലയിലായിട്ടില്ല. ഇവിടെ രണ്ട് പൈപ്പ് ലൈനുകളുണ്ടെന്നും പഴയ ലൈനിൽനിന്നുള്ള കണക്ഷനുകളിലാണ് വെള്ളമെത്താത്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വെള്ളവിതരണം കാര്യക്ഷമമല്ലെന്ന് അറിയാമായിരുന്നിട്ടും പഴയ പൈപ്പ് ലൈനിൽനിന്ന് പുതിയ കണക്ഷനുകൾ നൽകിയെന്നാണ് പരാതി. മണക്കാട്, കമലേശ്വരം മേഖലകളിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചെന്ന് വാട്ടർ അതോറിറ്റി ആവർത്തിക്കുമ്പോഴും എം.എൽ.എ റോഡിലെ സ്ഥിതി മാറിയിട്ടില്ല.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.