ന്യൂഡൽഹി, 2026 സെപ്റ്റംബർ 8 –
ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ‘ഹോസ്റ്റൽ ഡേസ്’ എന്ന അഞ്ചുനില കെട്ടിടം തകർന്ന സംഭവത്തിൽ ഏഴ് പേരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഹോസ്റ്റലിലെ വാടകക്കരാറിലെ വ്യവസ്ഥകളും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. വിദ്യാർഥികൾക്ക് അപകടമോ മറ്റെന്തെങ്കിലും നഷ്ടമോ സംഭവിച്ചാൽ ഹോസ്റ്റൽ അധികൃതർ ഉത്തരവാദികളല്ലെന്ന വ്യവസ്ഥ കരാറിലുണ്ടായിരുന്നു. വിദ്യാർഥികളിൽ നിന്ന് മൂന്ന് മാസത്തെ സെക്യൂരിറ്റി തുകയും ഒരു മാസത്തെ വാടക മുൻകൂറായും വാങ്ങിയിരുന്നു.
വിദ്യാർഥികൾക്ക് കർശന വ്യവസ്ഥകൾ
കരാർ കാലാവധി തീരും മുമ്പ് ഹോസ്റ്റൽ വിട്ടാൽ സെക്യൂരിറ്റി തുക തിരികെ നൽകില്ലെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. ഫർണിച്ചറിനോ മറ്റ് സാധനങ്ങൾക്കോ കേടുപാടുണ്ടായാൽ അതിന്റെ പണം സെക്യൂരിറ്റി തുകയിൽ നിന്ന് ഈടാക്കും. തീപിടിത്തം, ഭൂകമ്പം, കനത്ത മഴ തുടങ്ങിയ കാരണങ്ങളാൽ വ്യക്തിപരമായ പരിക്കോ സാധനനഷ്ടമോ ഉണ്ടായാലും നഷ്ടപരിഹാരം നൽകേണ്ട ബാധ്യത ഹോസ്റ്റലിനില്ലെന്നും നിബന്ധനകളിലുണ്ടായിരുന്നു. സംഭവത്തിൽ ഹരിറാം ബൻസാൽ, ഭാര്യ ഊർമിള, മകൻ മഹേഷ് ബൻസാൽ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനുമതി രണ്ടുനിലയ്ക്ക്; ഉയർന്നത് അഞ്ചുനില
ഏകദേശം 50 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. 55 ചതുരശ്രയാർഡോളം സ്ഥലത്തുള്ള കെട്ടിടത്തിന് രണ്ടുനിലയ്ക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നതെന്ന് എംസിഡി ഉദ്യോഗസ്ഥൻ പറയുന്നു. കെട്ടിടത്തിന്റെ പ്ലാനും അംഗീകരിച്ചിരുന്നില്ല. പഴക്കം കാരണം മോശം അവസ്ഥയിലായിരുന്ന കെട്ടിടം മാസങ്ങളെടുത്ത് നവീകരിച്ചു. ഈ വർഷം ഓഗസ്റ്റിലാണ് ഏകദേശം 30 മുറികളിലായി വിദ്യാർഥികളെ താമസിപ്പിക്കാൻ തുടങ്ങിയത്. എന്നാൽ കെട്ടിടം തകർന്ന സമയത്തും നിർമാണജോലികൾ പൂർത്തിയായിരുന്നില്ല. ബേസ്മെന്റിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു.
താമസകെട്ടിടത്തിൽ പ്രവർത്തിച്ചത് ഹോസ്റ്റൽ
കെട്ടിടം വാണിജ്യ ആവശ്യത്തിനുള്ളതായിരുന്നില്ല. താമസ ആവശ്യത്തിനുള്ള കെട്ടിടത്തിലാണ് പെയിങ് ഗസ്റ്റ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നത്. ഇത്രയധികം വിദ്യാർഥികളെ ഇവിടെ എങ്ങനെ താമസിപ്പിക്കാൻ അനുവദിച്ചുവെന്ന ചോദ്യവും അപകടത്തിന് പിന്നാലെ ഉയർന്നിട്ടുണ്ട്.
ഹൈക്കോടതി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
കെട്ടിടം തകർന്ന സംഭവത്തിൽ ഡൽഹി ഹൈക്കോടതി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പുറത്തുനിന്ന് ഡൽഹിയിൽ പഠിക്കാനെത്തുന്ന വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങളുടെ അവസ്ഥ ദയനീയമാണെന്നും കോടതി നിരീക്ഷിച്ചു. അപകടത്തിന് പിന്നാലെ ഡൽഹി നഗരസഭയിലെ അഞ്ച് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്തു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.