ന്യൂഡൽഹി, 2026 ഓഗസ്റ്റ് 22 –
2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം സർക്കാർ പദ്ധതി മാത്രമായി ഒതുങ്ങരുതെന്നും ജനങ്ങൾ ഏറ്റെടുക്കുന്ന വലിയ മുന്നേറ്റമായി മാറണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസം കേന്ദ്രസർക്കാർ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ മേഖലകളിൽ നടപ്പാക്കേണ്ട നിർദേശങ്ങൾ പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കാബിനറ്റ് സെക്രട്ടറി എല്ലാ സെക്രട്ടറിമാർക്കും അയച്ച കത്തിൽ 23 പ്രധാന പ്രവർത്തന നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കായികം, നൈപുണ്യ വികസനം, കൃഷി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫാർമസ്യൂട്ടിക്കൽ മേഖല, വിദേശ തൊഴിൽ, സർക്കാർ സംഭരണം, ഭരണപരിഷ്കരണം തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
അഞ്ചാം വയസിൽ കായിക പ്രതിഭകളെ കണ്ടെത്തണം
2036 ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഒരുക്കം സ്കൂൾതലത്തിൽ തന്നെ തുടങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. 2036ൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധ്യതയുള്ള കുട്ടികളെ അഞ്ച് മുതൽ പത്ത് വയസ്സിനുള്ളിൽ തന്നെ കണ്ടെത്തണം. ഇതിനായി സ്കൂളുകളിൽ കായിക പ്രതിഭകളെ തിരിച്ചറിയാനുള്ള സംവിധാനം ശക്തമാക്കണം. ചെറുപ്പത്തിൽ തന്നെ മികച്ച പരിശീലനം നൽകി അന്താരാഷ്ട്ര നിലവാരത്തിലേക്ക് താരങ്ങളെ വളർത്തുകയാണ് ലക്ഷ്യം.
യുവാക്കളെയും വിദ്യാർഥികളെയും ഒപ്പം കൂട്ടണം
‘വികസിത് ഭാരത്@2047’ സ്വാതന്ത്ര്യസമരകാലത്തെ ജനകീയ മുന്നേറ്റത്തിന് സമാനമായി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കണമെന്നാണ് നിർദേശം. സർവകലാശാലകളിലും കോളേജുകളിലും പരിപാടികൾ നടത്തി യുവാക്കളെയും വിദ്യാർഥികളെയും ഇതിന്റെ ഭാഗമാക്കണം. യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ ‘മൈ ഭാരത്’ ക്യാംപെയ്നും പോർട്ടലും ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. യുവാക്കളെ ലഹരിയിൽനിന്ന് അകറ്റാനുള്ള പ്രചോദനാത്മക പദ്ധതികളും പരിഗണിക്കണം.
വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കണം
സർക്കാർ വകുപ്പുകൾ സ്വന്തം മേഖലകളിൽ മാത്രം ഒതുങ്ങാതെ ‘മുഴുവൻ സർക്കാർ’ എന്ന സമീപനത്തോടെ ഏകോപിച്ച് പ്രവർത്തിക്കണമെന്നാണ് മറ്റൊരു പ്രധാന നിർദേശം. വകുപ്പുകളുടെ അതിരുകൾക്കപ്പുറം പൊതുതാൽപര്യത്തിന് മുൻഗണന നൽകണം. വ്യവസായങ്ങൾക്ക് പ്രവർത്തനം എളുപ്പമാക്കുക, നൈപുണ്യ വികസനം ശക്തിപ്പെടുത്തുക, പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ വേണം. 2047ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ സംവിധാനവും പൊതുജനങ്ങളും ഒരുമിച്ച് നീങ്ങണമെന്നാണ് 23 ഇന കർമപദ്ധതിയുടെ പ്രധാന സന്ദേശം.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.