2026 ജൂലൈ 7
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ജൂലൈ 6 മുതൽ 8 വരെ ഇന്തോനേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. ജൂലൈ 7ന് ജക്കാർത്തയിലെ ഇസ്താന മെർദേക്കയിൽ ഇരുനേതാക്കളും ഔദ്യോഗിക ചർച്ച നടത്തി.
പ്രതിരോധം, കടൽസുരക്ഷ, മിസൈൽ സഹകരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും രാഷ്ട്രീയ ബന്ധം, പ്രതിരോധം, കടൽസുരക്ഷ, വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ആരോഗ്യം, ഔഷധമേഖല, വിദ്യാഭ്യാസം, സംസ്കാരം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് ചർച്ച നടത്തിയത്. ബ്രഹ്മോസ് മിസൈൽ സംവിധാനവുമായി ബന്ധപ്പെട്ട സഹകരണം, ആകാശം-ആകാശം മിസൈൽ സഹകരണ കരാർ, കടൽസുരക്ഷാ ധാരണാപത്രത്തിന്റെ പുതുക്കൽ എന്നിവയും ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.
വ്യാപാരത്തിനും വിതരണ ശൃംഖലയ്ക്കും കൂടുതൽ ശ്രദ്ധ
ഇന്ത്യയുടെ വികസിത ഭാരതം 2047 ലക്ഷ്യവും ഇന്തോനേഷ്യയുടെ ഗോൾഡൻ ഇന്തോനേഷ്യ 2045 ലക്ഷ്യവും തമ്മിൽ വലിയ സഹകരണസാധ്യതയുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അപൂർവ ധാതുക്കൾ, നിർണായക ധാതുക്കൾ, സ്റ്റീൽ വിതരണ ശൃംഖല, പ്രാദേശിക കറൻസി ഇടപാട്, ഡിജിറ്റൽ പേയ്മെന്റ് ബന്ധം തുടങ്ങിയ മേഖലകളിൽ സഹകരണം കൂട്ടാനും തീരുമാനമായി. ഇതിലൂടെ വ്യാപാരം, നിക്ഷേപം, വ്യവസായം എന്നിവയ്ക്ക് കൂടുതൽ ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സംസ്കാരം മുതൽ ബഹിരാകാശം വരെ
യോഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇരുനേതാക്കളും ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖല, ഭക്ഷ്യസുരക്ഷ, ഊർജം, ദുരന്തനിവാരണ സംവിധാനം, ബഹിരാകാശ സഹകരണം, ടെലികോം സാങ്കേതികവിദ്യ, വിദ്യാഭ്യാസം, തിരഞ്ഞെടുപ്പ് നടത്തിപ്പ് തുടങ്ങിയ മേഖലകളിലും പുതിയ സഹകരണങ്ങൾ പ്രഖ്യാപിച്ചു. 2026-2027 കാലയളവ് ടാഗോർ–ദേവന്താര സാംസ്കാരിക-വിദ്യാഭ്യാസ നയതന്ത്ര വർഷമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.