ലോകകപ്പ് 2026, ഗ്രൂപ്പ് F | വേദി: ഹ്യൂസ്റ്റൺ സ്റ്റേഡിയം | തീയതി: 2026 ജൂൺ 20ഫൈനൽ സ്കോർ: നെതർലൻഡ്സ് 5 – 1
ജപ്പാനോട് 2-2 സമനില വഴങ്ങിയ നാണക്കേട് കഴുകിക്കളഞ്ഞ് റൊണാൾഡ് കൂമാന്റെ പിള്ളേർ ആളിക്കത്തി. ആദ്യ പകുതി: ബ്രോബിയുടെ ഇരട്ട പ്രഹരം5′: കോഡി ഗാക്പോ ഇടതുവിങ്ങിൽ നിന്ന് താഴ്ന്ന ക്രോസ്. ബ്രയാൻ ബ്രോബി ഓടിയെത്തി ഒറ്റ ടച്ച് — ഗോൾ! ഹ്യൂസ്റ്റൺ ഓറഞ്ച് കടലായി. ഇത്തവണ ഡെൻസൽ ഡംഫ്രീസിന്റെ മനോഹരമായ ക്രോസ്. ബ്രോബി കാൽ നീട്ടി വെച്ചു — 2-0. സ്വീഡൻ തകർന്നു. രണ്ടാം പകുതി: ഗാക്പോ ഷോ, സ്വീഡൻ ഞെട്ടി
3. 47′: ഡംഫ്രീസ് വീണ്ടും. ഗാക്പോ ഇടംകാലൻ ഷോട്ട് — 3-0. കളി കഴിഞ്ഞു.
4. 54′: ഗാക്പോ വീണ്ടും! ഇടത് ബോക്സിൽ നിന്ന് തകർപ്പൻ അടി — 4-0. സ്വീഡൻ കണ്ണുതള്ളി.
5. 59′: ആന്റണി എലംഗ സ്വീഡന് ഒരു ആശ്വാസ ഗോൾ — 4-1.
6. 89′: ക്രൈസെൻസിയോ സമ്മർവിൽ അവസാന ആണിയും അടിച്ചു — 5-1.ഹീറോമാർ: ബ്രോബി 2 ഗോൾ, ഗാക്പോ 2 ഗോൾ 1 അസിസ്റ്റ്, ഡംഫ്രീസ് 2 അസിസ്റ്റ്. ഫൈനൽ വിസിൽ: ഡച്ച് പടയുടെ 5-1 ജയം. ഗ്രൂപ്പ് F ൽ 4 പോയിന്റുമായി ഒന്നാമത്.
സ്വീഡൻ 3 പോയിന്റിൽ. കൂമാൻ പറഞ്ഞു: “ജപ്പാൻ കളിക്ക് ശേഷം ഞങ്ങൾക്ക് ആത്മവിശ്വാസം വേണമായിരുന്നു. ഇന്ന് കുട്ടികൾ കളിച്ചത് ചാമ്പ്യന്മാരെ പോലെ”. .
തുടർന്നുള്ള കളികൾ –
A. ജർമ്മനി vs ഐവറി കോസ്റ്റ്

വേദി: ടൊറന്റോ സ്റ്റേഡിയം | തീയതി: 2026 ജൂൺ 20
ഫൈനൽ സ്കോർ: ജർമ്മനി 2 – 1 ഐവറി കോസ്റ്റ്
ഉണ്ടാവിന്റെ ഇരട്ട അടി, ജർമ്മനി നോക്കൗട്ടിൽ! 2014 ന് ശേഷം ആദ്യമായി ജർമ്മൻ ടാങ്ക് ഗ്രൂപ്പ് കടന്നു. കളിയുടെ കഥ:30′: ഫ്രാങ്ക് കെസ്സി ഐവറി കോസ്റ്റിന് ഷോക്ക് ലീഡ് — 0-1. പകരക്കാരൻ ഡെനിസ് ഉണ്ടാവ് നാദിം അമീരിയുടെ ക്രോസ് വോളിയിലൂടെ വലയിൽ — 1-1.: ഉണ്ടാവ് വീണ്ടും! ഫെലിക്സ് നമേച്ചയുടെ പാസ് തിരിഞ്ഞ് അടി — 2-1. ടൊറന്റോ ഇളകിമറിഞ്ഞു. നായകൻ: ഉണ്ടാവ്. ബെഞ്ചിൽ നിന്ന് വന്ന് 2 ഗോൾ. 11 കളിയിൽ 9 ഗോൾ എന്ന നിലയിൽ. ജർമ്മനി 6 പോയിന്റുമായി റൗണ്ട് ഓഫ് 32 ൽ.
ഇക്വഡോർ vs കുറക്കാവോ. വേദി: കാൻസാസ് സിറ്റി സ്റ്റേഡിയം | തീയതി: 2026 ജൂൺ 20
ഫൈനൽ സ്കോർ: ഇക്വഡോർ 0 – 0 കുറക്കാവോഎലോയ് റൂമിന്റെ മതിൽ, കുറക്കാവോയ്ക്ക് ചരിത്ര പോയിന്റ്! 1.56 ലക്ഷം ജനങ്ങൾ മാത്രമുള്ള കൊച്ചു ദ്വീപ് ലോകകപ്പിൽ ആദ്യ പോയിന്റ് നേടി.
കളിയുടെ കഥ:

ഇക്വഡോർ 28 ഷോട്ട്, അതിൽ 15 എണ്ണം ടാർഗറ്റിൽ. പക്ഷേ 37-കാരൻ ഗോൾകീപ്പർ എലോയ് റൂം 15 സേവ് — ലോകകപ്പ് റെക്കോർഡ്. 3-ാം മിനിറ്റിൽ എന്നർ വലൻസിയയുടെ ഷോട്ട് ഒറ്റക്കൈ സേവ്. അവസാനം പ്രെസിയാഡോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി. ഫൈനൽ വിസിൽ: 0-0. കുറക്കാവോ കണ്ണീരോടെ ആഘോഷിച്ചു. ഇക്വഡോർ 1 പോയിന്റുമായി പ്രതിസന്ധിയിൽ.
സ്പെയിൻ vs സൗദി അറേബ്യ വേദി: അറ്റ്ലാന്റ സ്റ്റേഡിയം | തീയതി: 2026 ജൂൺ 21
ഫൈനൽ സ്കോർ: സ്പെയിൻ 4 – 0 സൗദി അറേബ്യസ്പാനിഷ് കാളക്കൂറ്റന്മാർ സൗദിയെ തകർത്തു. ആദ്യ പകുതിയിൽ 3 ഗോൾ. ഗ്രൂപ്പിൽ ആധിപത്യം.