ചണ്ഡീഗഡ്: ഹരിയാനയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മലപ്പുറം സ്വദേശി ബഷീറ ആണ് മരിച്ചത്. ഹരിയാനയിലെ ഫിറോസ്പൂരിലാണ് സംഭവം ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ് ചികിത്സയിലാണ്.
ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ട് മക്കൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു
കാഷ്മീരിലേക്കുള്ള വിനോദസഞ്ചാര യാത്രയ്ക്കിടെയാണ് നാലംഗ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ട് മക്കളും നിസാര പരിക്കുകളോടെ രക്ഷപെട്ടു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം.സിദ്ദിഖിന്റെ സഹോദരിയാണ് മരിച്ച ബഷീറ.