സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റത്തിനൊരുങ്ങി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ്

പ​​​ര​​​വൂ​​​ര്‍: സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് ആ​​​ഗോ​​​ള നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യെ എ​​​ത്തി​​​ക്കു​​​ന്ന​​​ പു​​​തി​​​യ പ​​​ദ്ധ​​​തിയുമായി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് .മ​​​ണി​​​ക്കൂ​​​റി​​​ല്‍ 220 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള ര​​​ണ്ട് പു​​​തി​​​യ ട്രെ​​​യി​​​ന്‍​സെ​​​റ്റു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി. ഇതോടെ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വേ​​​ഗ​​​ക്കു​​​തി​​​പ്പി​​​ന് വ​​​ഴി​​​തു​​​റ​​​ക്കും.

ഇ​​​ന്‍റ​​​ഗ്ര​​​ല്‍ കോ​​​ച്ച് ഫാ​​​ക്ട​​​റി വ​​​ഴി​​​യാ​​​ണ് ട്രെ​​​യി​​​നു​​​ക​​​ള്‍ നിർമിക്കുന്നത്.

നി​​​ല​​​വി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ 180 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത​​​യി​​​ല്‍ ഓ​​​ടു​​​ന്ന വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്‌​​​സ്പ്ര​​​സ് ആ​​​ണ് രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​ന്‍. എ​​​ന്നാ​​​ല്‍ പു​​​തി​​​യ ട്രെ​​​യി​​​നു​​​ക​​​ള്‍ ഈ ​​​പ​​​രി​​​ധി 220 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി ഉ​​​യ​​​ര്‍​ത്തും. സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 200 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ഇ​​​വ​​​യു​​​ടെ സാ​​​ധാ​​​ര​​​ണ സ​​​ര്‍​വീ​​​സ്. ചെ​​​ന്നൈ​​​യി​​​ലെ ഇ​​​ന്‍റ​​​ഗ്ര​​​ല്‍ കോ​​​ച്ച് ഫാ​​​ക്ട​​​റി (ഐ​​​സി​​​എ​​​ഫ്) വ​​​ഴി​​​യാ​​​ണ് ട്രെ​​​യി​​​നു​​​ക​​​ള്‍ യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​കു​​​ന്ന​​​ത്.

.രൂ​​​പ​​​ക​​​ല്‍​പ​​​ന ചെ​​​യ്യു​​​ന്ന​​​തി​​​നും നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ക​​​രാ​​​ര്‍ ബി​​​ഇ​​​എം​​​എ​​​ല്ലി​​​ന് ന​​​ല്‍​കി

അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​നു​​​ക​​​ള്‍ രൂ​​​പ​​​ക​​​ല്‍​പ​​​ന ചെ​​​യ്യു​​​ന്ന​​​തി​​​നും നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ക​​​രാ​​​ര്‍ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ബി​​​ഇ​​​എം​​​എ​​​ല്ലി​​​ന് ന​​​ല്‍​കി. ഓ​​​രോ ട്രെ​​​യി​​​നി​​​ലും 16 കോ​​​ച്ചു​​​ക​​​ള്‍ വീ​​​ത​​​മു​​​ണ്ടാ​​​കും. ഒ​​​രു കോ​​​ച്ചി​​​ന് 27.86 കോ​​​ടി എ​​​ന്ന ക​​​ണ​​​ക്കി​​​ല്‍ 866.87 കോ​​​ടിയാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​കെ ചെ​​​ല​​​വ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. സ്റ്റീ​​​ല്‍ ബോ​​​ഡി​​​യു​​​ള്ള കോ​​​ച്ചു​​​ക​​​ള്‍, പൂ​​​ര്‍​ണ​​​മാ​​​യും എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​ന്‍ ചെ​​​യ്ത ചെ​​​യ​​​ര്‍ കാ​​​ര്‍ സം​​​വി​​​ധാ​​​നം, അ​​​ത്യാ​​​ധു​​​നി​​​ക സീ​​​റ്റു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.

അ​​​തി​​​വേ​​​ഗ യാ​​​ത്ര​​​യി​​​ല്‍ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റം

യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട സു​​​ഖ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം സ​​​മ​​​യം ലാ​​​ഭി​​​ക്കാ​​​നും പു​​​തി​​​യ ട്രെ​​​യി​​​നു​​​ക​​​ള്‍ സ​​​ഹാ​​​യി​​​ക്കും. ബ്രോ​​​ഡ്ഗേ​​​ജ് പാ​​​ത​​​ക​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്‍​പ​​​ന ചെ​​​യ്യു​​​ന്ന ഈ ​​​ട്രെ​​​യി​​​നു​​​ക​​​ള്‍ അ​​​തി​​​വേ​​​ഗ യാ​​​ത്ര​​​യി​​​ല്‍ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​മാ​​​ണ് കൊ​​​ണ്ടു​​​വ​​​രി​​​ക. ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും മി​​​ക​​​ച്ച സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​വ ട്രാ​​​ക്കി​​​ലി​​​റ​​​ങ്ങു​​​ക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →