കാസര്‍കോട് | കടന്നല് കുത്തേറ്റു റോഡരികില്‍ രക്ഷക്കായി നിലവിളിച്ച സ്ത്രീക്ക് രക്ഷകനായി കെ എസ് ആര് ടി സി ഡ്രൈവര്‍.കലം വില്പനക്കാരിയായി സ്ത്രീക്ക് കയ്യൂര്‍ പാലത്തിന്റെ മുകളില്‍ വച്ചാണ് കടന്നല് കുത്തേറ്റത്. അവശയായ സ്ത്രീ അതുവഴി കടന്നുപോയ നിരവധി വാഹനങ്ങള്‍ക്കു കൈനീട്ടി സഹായത്തിനായി അഭ്യര്‍ഥിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. രംഗം കണ്ട കെ എസ് ആര് ടി സി ഡ്രൈവര്‍ രഞ്ജീവ് ബസ്സ നിര്‍ത്തി തന്റെ സീറ്റില്‍ വിരിക്കുന്ന ഷാള്‍ ഉപയോഗിച്ച് സ്ത്രീയെ പുതപ്പിച്ച് കടന്നലില്‍ നിന്് അവരെ രക്ഷിച്ചു
രക്ഷകനായി പി കെ രഞ്ജീവ്
ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ ചെറുവത്തൂരില്‍ നിന്ന് കയ്യൂര്‍ വഴി കാസര്‍കോഡ് പോവുകയായിരുന്ന കാഞ്ഞങ്ങാട് ഡിപ്പോയിലെ കെ എസ് ആര് ടി സി ഡ്രൈവറായ നീലേശ്വരം കാണിച്ചിറയിലെ പി കെ രഞ്ജീവനാണ് രക്ഷകനായത്. . തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ അപകട നില തരണം ചെയ്തിട്ടുണ്ട്.
എസ് ഐ മാരായ ജിഷ്ണു, രാജേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി അഭിനന്ദിച്ചു. .
രക്ഷാ പ്രവര്‍ത്തനത്തിനിടെ രഞ്ജീവനും കടന്നല് കുത്തേറ്റിരുന്നു. എന്നാല്‍ അതൊന്നും വക വയ്ക്കാതെ യാത്രക്കാരെ നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം ഹോസ്പിറ്റലില്‍ ചികിത്സ തേടുകയും ചെയ്തു. സ്ത്രീയുടെ രക്ഷകനായ കെ എസ് ആര് ടി സി ഡ്രൈവറെ നീലേശ്വരം പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജിഷ്ണു, രാജേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി അഭിനന്ദിച്ചു. .
