ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട് | എലത്തൂരില്‍ വന്‍ ഭൂരിപക്ഷം നേടുമെന്നും ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. എന്നാല്‍ ഭൂരിപക്ഷത്തില്‍ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിന് പോകുന്ന വി ഡി സതീശന് എല്ലാ ആശംസകളും നേരുന്നു. വനംവകുപ്പ് മന്ത്രിയെന്ന നിലയില്‍ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് വനത്തില്‍ ഒരുക്കി നല്‍കമെന്നും മന്ത്രി പരിഹസിച്ചു.

എലത്തൂരില്‍ തനിക്കെതിരെ അപരനെ നിര്‍ത്തിയത് എന്‍ഡിഎയും, യുഡിഎഫുമാണ്

എലത്തൂരില്‍ തനിക്കെതിരെ അപരനെ നിര്‍ത്തിയത് എന്‍ഡിഎയും, യുഡിഎഫുമാണ്. മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരും. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം കൂടുതലായിരുന്നു. ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് നടത്തിയതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →