മദ്യ ലഹരിയിൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത് യുവാവ്

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ചി​റ​യ​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ഏപ്രിൽ 5 ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാണ് സംഭവം. . സം​ഭ​വ​ത്തി​ൽ പെ​രു​ങ്ങു​ഴി​സ്വ​ദേ​ശി സ​ജീ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഞായറാഴ്ച രാ​ത്രി​യി​ലാ​ണ് ചി​റ​യി​ൻ​കീ​ഴ് വ​ലി​യ​ക​ട ജം​ഗ്ഷ​നി​ൽ വ​ച്ച് യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്

ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ തല്ലിത്തക​ർ​ത്ത് ഇ​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു

. പി​ന്നീ​ട് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ത്ത് ഇ​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →