കുളു: ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്ത വാഹനം മറിഞ്ഞ് മൂന്നുപേർ മരിച്ചു. കുളു ജില്ലയിലെ സോജയ്ക്ക് സമീപമാണ് അപകടമുണ്ടായത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ മറ്റ് യാത്രക്കാരെ രക്ഷപെടുത്തി ബഞ്ചറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കമ്മീഷണർ കുളു അനുരാഗ് ചന്ദ്ര അറിയിച്ചു.
ജനുവരിയിൽ ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ അമിതഭാരം കയറ്റിയ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ മരിക്കുകയും 35 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
