റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോ​​​ക്സ​​​ഭ​​​ എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​ വ​​​രു​​​ത്താ​​​ൻ ആലോചന

April 3, 2026 - 6:30 am

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ലും കേ​​​ര​​​ള​​​മ​​​ട​​​ക്കം എ​​​ല്ലാ സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്കു മൂ​​​ന്നി​​​ലൊ​​​ന്ന് സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​ണ് 2023ൽ ​​​പാ​​​സാ​​​ക്കി​​​യ വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ നി​​​യ​​​മം. ഇ​​​തി​​​നാ​​​യി നി​​​ല​​​വി​​​ലെ എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​ വ​​​രു​​​ത്താ​​​നാ​​​ണ് പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ഭേ​​​ദ​​​ഗ​​​തി പാ​​​സാ​​​ക്കു​​​ന്ന​​​ത്. ലോ​​​ക്സ​​​ഭ​​​യു​​​ടെ മൊ​​​ത്തം അം​​​ഗ​​​സം​​​ഖ്യ 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ബി​​​ല്ലു​​​ക​​​ളാ​​​ണ് കേ​​​ന്ദ്രം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്.

ലോ​​​ക്സ​​​ഭ​​​യി​​​ലെ ആ​​​കെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 50 ശ​​​ത​​​മാ​​​നം കൂ​​​ട്ടു​​​ന്ന​​​തി​​​ന് പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്. നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും സ​​​മാ​​​ന വ​​​ർ​​​ധ​​​ന​​​ വ​​​രു​​​ത്താ​​​ൻ ഇ​​​തേ​​​രീ​​​തി​​​യി​​​ൽ നി​​​യ​​​മ​​​ ഭേ​​​ദ​​​ഗ​​​തി വേ​​​ണം. നി​​​ല​​​വി​​​ലെ പ​​​ട്ടി​​​ക​​​ജാ​​​തി, വ​​​ർ​​​ഗ സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​കും വ​​​നി​​​ത​​​ക​​​ൾ​​​ക്ക് 33 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം. സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ൾ പി​​​ന്നീ​​​ട് റൊ​​​ട്ടേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ മാ​​​റും.

കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷം വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്നു.

.വി​​​ഷു​​​വി​​​ന്‍റെ പി​​​റ്റേ​​​ന്ന് തു​​​ട​​​ങ്ങു​​​ന്ന ത്രി​​​ദി​​​ന പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം പു​​​തി​​​യ നി​​​യ​​​മ ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും. 15 വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​കും ആ​​​ദ്യം സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ക. കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷം വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ പാ​​​സാ​​​ക്കാ​​​നാ​​​കും.

2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​നി​​​താ​​​ സം​​​വ​​​ര​​​ണം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലായേക്കും

ദേ​​​ശീ​​​യ ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പാ​​​യ സെ​​​ൻ​​​സ​​​സും അ​​​തി​​​നു​​​ശേ​​​ഷം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷ​​​മേ 33 ശ​​​ത​​​മാ​​​നം വ​​​നി​​​താ ​​​സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ 2023​​​ൽ പ​​​റ​​​ഞ്ഞ​​​ത്.2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​നി​​​താ​​​ സം​​​വ​​​ര​​​ണം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ശ​​​രി​​​യാ​​​യേ​​​ക്കും. 27 വ​​​ർ​​​ഷ​​​മാ​​​യി ച​​​ർ​​​ച്ച​​​യി​​​ലി​​​രി​​​ക്കു​​​ന്ന വ​​​നി​​​താ ​​​സം​​​വ​​​ര​​​ണ ബി​​​ൽ 2023ൽ ​​​മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ​​​യാ​​​ണു പാ​​​സാ​​​യ​​​ത്. 454 എം​​​പി​​​മാ​​​ർ അ​​​നു​​​കൂ​​​ലി​​​ച്ചു. എ​​​ഐ​​​എം​​​ഐ​​​എ​​​മ്മി​​​ലെ ര​​​ണ്ടു മു​​​സ്‌​​​ലിം എം​​​പി​​​മാ​​​ർ മാ​​​ത്രം എ​​​തി​​​ർ​​​ത്തും വോ​​​ട്ട് ചെ​​​യ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *