ക്നോ: കുടുംബവഴക്കിനിടെ ഭാര്യയുടെ മൂക്കും കവിളും കടിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് സംഭവം പാന ഫൂൽ എന്ന യുവതിക്കാണ് പരിക്കേറ്റത്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവാണ്. ഗുരുതര പരിക്കേറ്റ ഫൂലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലാണെന്നും ഉടൻപിടികൂടുമെന്നും പോലീസ് അറിയിച്ചു.
