ഭ​ർ​ത്താ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും അ​യാ​ളു​ടെ സു​ഹൃ​ത്തും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഭ​ർ​ത്താ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും അ​യാ​ളു​ടെ സു​ഹൃ​ത്തും ചേ​ർ​ന്ന് ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ലാണ് സംഭവം. കൂ​ലി​വേ​ല​ക്കാ​ര​നാ​യ മെ​ഹ്‌​രാ​ജി​നെ​യാ​ണ് ഭാ​ര്യ റൂ​ഹി, അ​വ​രു​ടെ സ​ഹോ​ദ​രീ​ഭ​ർ‌​ത്താ​വി​ന്‍റെ ബ​ന്ധു ഫ​ർ​മാ​ൻ, അ​യാ​ളു​ടെ സു​ഹൃ​ത്താ​യ അ​ദ്‌​നാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. റൂ​ഹി​യും ഫ​ർ​മാ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്നും ഇ​രു​വ​രെ​യും ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ മെ​ഹ്‌​രാ​ജ് എ​തി​ർ​ത്തി​രു​ന്നു എ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ക​ല​ർ​ത്തി ന​ൽ​കി

ഇ​തേ തു​ട​ർ​ന്ന് റൂ​ഹി മെ​ഹ്‌​രാ​ജി​നെ കൊ​ല​പ്പെ​ടു​ത്താ​നാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ക​ല​ർ​ത്തി ന​ൽ​കി. മെ​ഹ്‌​രാ​ജ് ഉ​റ​ങ്ങി​യ​തി​ന് ശേ​ഷം റൂ​ഹി ഫ​ർ​മാ​നെ​യും അ​ദ്നാ​നെ​യും വീ​ട്ടി​ലേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി. ഇ​രു​വ​രും മെ​ഹ്‌​രാ​ജി​ന്‍റെ കാ​ലു​ക​ൾ ക​യ​റു​പ​യോ​ഗി​ച്ച് കെ​ട്ടി​യി​ട്ട ശേ​ഷം ക​ത്തി​കൊ​ണ്ട് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി മു​ഴു​വ​ൻ റൂ​ഹി ര​ണ്ട് കു​ട്ടി​ക​ൾ​ക്കൊ​പ്പം മെ​ഹ്‌​രാ​ജി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ ചി​ല​വ‍​ഴി​ച്ചു. പി​റ്റേ​ന്ന് രാ​വി​ലെ മെ​ഹ്‌​രാ​ജി​ന്‍റെ പി​താ​വ് വ​ന്ന​പ്പോ​ൾ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു​വെ​ന്നും ആ​ക്ര​മ​ണം നേ​രി​ട്ടു​വെ​ന്നും ഇ​തി​നി​ടെ മെ​ഹ്‌​രാ​ജ് കൊ​ല്ല​പ്പെ​ട്ടു​വെ​ന്നു​മാ​ണ് റൂ​ഹി പ​റ​ഞ്ഞ​ത്.

കു​റ്റം സ​മ്മ​തി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

എ​ന്നാ​ൽ സം​ശ​യം തോ​ന്നി​യ മെ​ഹ്‌​രാ​ജി​ന്‍റെ പി​താ​വ് പ​രാ​തി ന​ൽ​കു​ക​യും ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. കു​റ്റം സ​മ്മ​തി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ര​ണ്ട് ക​ത്തി​ക​ൾ ക​ണ്ടെ​ടു​ത്തു. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →