അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമെന്ന് റിപ്പോർട്ടുകൾ

ടെഹ്റാൻ: പാകിസ്താൻ മുഖേന അമേരിക്കയുമായി മധ്യസ്ഥ ചർച്ചകൾക്ക് ഇറാൻ തത്വത്തിൽ സമ്മതം മൂളിയതായാണ് വിവരം. മേഖലയിലെ സംഘർഷങ്ങളിൽ താൽക്കാലിക വെടിനിർത്തലോ അല്ലെങ്കിൽ ആക്രമണങ്ങളിൽ നിന്ന് ഒരു ഇടവേളയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു .പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ‘ഇസ്‌ലാമാബാദ് ഇനിഷ്യേറ്റീവ്’ ഫലം കാണുന്നതായിട്ടാണ ്റിപ്പോർട്ടുകൾ

ചർച്ചകളിൽ ചേരുന്നതിന് അഞ്ച് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇസ്‌ലാമാബാദിൽ മാർച്ച് 29, 30 തീയതികളിലായി നടക്കുന്ന ഉന്നതതല യോഗത്തിൽ പാകിസ്താൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുമായുള്ള ചർച്ചകളിൽ ചേരുന്നതിന് അഞ്ച് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കു ന്നത്. ഇറാനെതിരായ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നും, ഭാവിയിൽ അമേരിക്കയോ ഇസ്രയേലോ സൈനിക നടപടികൾ നടത്തില്ലെന്ന് ഉറപ്പുനൽകണമെന്നുമാണ് ഇറാന്റെ പ്രാഥമിക ആവശ്യം.

രാജ്യം ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ഈ രാജ്യങ്ങൾ സജീവമായി ഇടപെടണം

മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ നാല് രാജ്യങ്ങളിൽ നിന്നും ഇറാൻ സുരക്ഷാ ഉറപ്പുകൾ തേടിയിട്ടുണ്ട്. രാജ്യം ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ഈ രാജ്യങ്ങൾ സജീവമായി ഇടപെടണമെന്നാണ് ഇറാന്റെ ആവശ്യം. ഈ രാജ്യങ്ങളുടെ ഭൗമ രാഷ്ട്രീയ സ്വാധീനവും പോർമോസ് കടലിടുക്കുവഴിയുളള വ്യാപാര തടസ്സങ്ങളും പരി​ഗണിക്കുമ്പോൾ ചർച്ചകൾക്ക നേതൃത്വം നൽകാൻ ഇവർക്ക വളിയ പങ്കുവഹിക്കാൻ സാധിച്ചേക്കും. നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി വിശദമായ ടെലിഫോൺ സംഭാഷണം നടത്തി. പിരിമുറുക്കം കുറയ്ക്കുന്നതിനും സുരക്ഷാ ഉറപ്പുകൾ ഉറപ്പാക്കുന്നതിനും പാകിസ്താന്റെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടാതെ, പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയുമായും കൂടിക്കാഴ്ചയുടെ അജണ്ടയെക്കുറിച്ച് ചർച്ചകൾ നടത്തിക്കഴിഞ്ഞു

നിർണ്ണായകമായ ഒരു നയതന്ത്ര വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ

നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുന്ന ചർച്ചകളിൽ ഇറാന്റെ നിബന്ധനകളും മധ്യസ്ഥതയ്ക്കുള്ള റോഡ്‌മാപ്പും പ്രധാന വിഷയമാകും. അമേരിക്കയിൽ നിന്ന് കൃത്യമായ ഉറപ്പുകൾ വാങ്ങാൻ ഈ ഗ്രൂപ്പിന് സാധിച്ചാൽ, ഉടൻ തന്നെ ഒരു താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അമേരിക്കയുടെ നിർദ്ദേശത്തിന് ഇറാൻ ഇതിനോടകം തന്നെ മറുപടി നൽകിയിട്ടുണ്ടെങ്കിലും, നേരിട്ടുള്ള ചർച്ചകളെക്കുറിച്ച് ഇറാൻ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇസ്‌ലാമാബാദ് ചർച്ചകളുടെ ഫലം അനുസരിച്ച് മാർച്ച് 31-നും ഏപ്രിൽ 7-നും ഇടയിൽ നിർണ്ണായകമായ ഒരു നയതന്ത്ര വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇറാന്റെ അടിസ്ഥാനപരമായ ആശങ്കകൾ പരിഹരിക്കപ്പെട്ടാൽ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →