മു​ൻ സി​പി​എം നേ​താ​വ് പി.​കെ. ശ​ശി​ക്കെ​തി​രെ അ​തി​രൂ​ക്ഷ​ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന മു​ൻ സി​പി​എം നേ​താ​വ് പി.​കെ. ശ​ശി​ വ​ഞ്ച​ക​നാ​ണെ​ന്നും വ​ഞ്ച​ക​ൻ​മാ​ർ​ക്ക് ച​രി​ത്രം ഒ​രു കാ​ല​ത്തും ജ​യം കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​റ്റ​പ്പാ​ല​ത്തെ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ലാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ര്‍​ശം. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. കേ​ര​ളം ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും കേ​ര​ളം ത​ക​ര​ണം എ​ന്നു​മു​ള്ള സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​നു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

കേ​ര​ളം ര​ക്ഷ​പ്പെ​ടാ​തി​രി​ക്ക​ണം എ​ന്നതാണ് ബി​ജെ​പി​യു​ടെ ന​യം​

കേ​ര​ളം മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ വി​ള​നി​ല​മാ​ണ്. കേ​ര​ള​ത്തി​ന് ആ​ര്‍​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും സ്വീ​ക​രി​ക്കാ​നാ​വി​ല്ല. കേ​ര​ളം ര​ക്ഷ​പ്പെ​ടാ​തി​രി​ക്ക​ണം എ​ന്ന ബി​ജെ​പി​യു​ടെ ന​യ​ത്തെ യു​ഡി​എ​ഫ് ചോ​ദ്യം ചെ​യ്യു​ന്നി​ല്ലെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ നി​ര നി​ര​യാ​യി ഇ​രി​ക്കു​ന്ന യു​ഡി​എ​ഫ് എം​പി​മാ​ർ ആ​രും അ​തി​ന് ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →