ചിറയന്‍കീഴ് | ബസ്സില്‍ സൗജന്യ യാത്ര ഒരുക്കിയ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ബസ്സ് തിരഞ്ഞെടുപ്പു കമ്മിഷന് പിടിച്ചെടുത്തു. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കെ എസ് ആര് ടി ബസ്സില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയായ ഇന്ദിരാഗ്യാരണ്ടിയുടെ മാതൃകയിലാണ് സ്വകാര്യ ബസ്സില്‍ സ്്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയത്.
സൗജന്യ യാത്ര ഒരുക്കിയത് പെരുമാറ്റച്ചടത്തിന് വിരുദ്ധമാണെന്ന് പരാതി
ലൈന്‍ ബസ്സില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ സ്ഥാപിച്ച് യാത്രക്കാര്‍ക്കൊപ്പം സ്ഥാനാര്‍ഥിയും യാത്ര ചെയ്തിരുന്നു. സൗജന്യ യാത്ര ഒരുക്കിയത് പെരുമാറ്റച്ചടത്തിന് വിരുദ്ധമാണെന്ന പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന് ഉദ്യോഗസ്ഥര്‍ എത്തി ബസ്സ് പിടിച്ചെടുത്തത്.
