സിവിൽ സർവീസ് മേഖലയിൽ 2834 തസ്തികകൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നതായി കേ​ന്ദ്ര​സ​ർ​ക്കാ​ർ

​ഡ​ൽ​ഹി: ഐ​എ​എ​സ്, ഐ​പി​എ​സ്, ഐ​എ​ഫ്എ​സ് മേ​ഖ​ല​ക​ളി​ലാ​യി സി​വി​ൽ സ​ർ​വീ​സി​ൽ 2834 ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. ലോ​ക്സ​ഭ​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര പ​ർ​സ​ണ​ൽ മ​ന്ത്രാ​ല​യം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.സി​വി​ൽ സ​ർ​വീ​സി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​ത് ഒ​രു നി​ര​ന്ത​ര പ്ര​ക്രി​യ​യാ​ണെ​ന്നും ഓ​രോ വ​ർ​ഷ​വും സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ര​ണ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ളും സ്ഥാ​ന​ക്ക​യ​റ്റ സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ച്ച് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സിം​ഗ് മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി

ഓ​രോ അ​ഞ്ചു വ​ർ​ഷം കൂ​ടുമ്പോ​ഴും കേ​ഡ​ർ റി​വ്യൂ പ്ര​ക്രി​യ​കൾ

ഐ​എ​എ​സി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട 6877 ത​സ്തി​ക​ക​ളി​ൽ 5577 പേ​രും ഐ​പി​എ​സ് വി​ഭാ​ഗ​ത്തി​ലെ 5099 ത​സ്തി​ക​ക​ളി​ൽ 4594 പേ​രും ഐ​എ​ഫ്എ​സ് വി​ഭാ​ഗ​ത്തി​ലെ 3193 ത​സ്തി​ക​ക​ളി​ൽ 2164 പേ​രു​മാ​ണ് നി​ല​വി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. ഐ​എ​എ​സ് വി​ഭാ​ഗ​ത്തി​ൽ 1300 ത​സ്തി​ക​ക​ളും ഐ​പി​എ​സ് വി​ഭാ​ഗ​ത്തി​ൽ 505 ത​സ്തി​ക​ക​ളും ഐ​എ​ഫ്എ​സ് വി​ഭാ​ഗ​ത്തി​ൽ 1029 ത​സ്തി​ക​ക​ളും നി​ല​വി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഓ​രോ അ​ഞ്ചു വ​ർ​ഷം കൂ​ടുമ്പോ​ഴും ന​ട​ക്കു​ന്ന കേ​ഡ​ർ റി​വ്യൂ പ്ര​ക്രി​യ​യി​ലൂ​ടെ ഒ​ഴി​വു​ക​ളും ഭാ​വി​യി​ലെ ആ​വ​ശ്യ​ങ്ങ​ളും വി​ല​യി​രു​ത്തി വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →